കലാമേളകള്‍ പണക്കൊഴുപ്പിന്റെ മേളയാകുന്നത് ആശങ്കാജനകമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: സ്‌കൂള്‍ കലാമേളകള്‍ പണക്കൊഴുപ്പിന്റെ മേളയാകുന്നത് ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 57ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോത്സവമാണ് ഈ വര്‍ഷത്തേത്.


Pinarayi Vijayan

സമൂഹത്തിന്റെ പുരോഗതിക്ക് ഊര്‍ജമായി മാറേണ്ട കലാകാരന്മാരും സാഹിത്യകാരന്മാരും എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് കണ്ണൂരില്‍ കലോത്സവം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ കലോത്സവേദിക്ക് നദികളുടെ പേര് നല്‍കിയതിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നദികള്‍ കലയേയും സാഹിത്യത്തേയും സമ്പന്നമാക്കുന്ന സാംസ്‌കാരിക വാഹിനികളാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കെഎസ് ചിത്ര തനിക്ക് കലോത്സവത്തില്‍ സമ്മാനം നേടിത്തന്ന ഗാനം ആലപിച്ചു. വര്‍ണാഭമായ ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

നദികളുടെ പേരുള്ള 20 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. 232 ഇനങ്ങളിലായി 12,000 വിദ്യാര്‍ത്ഥികള്‍ ഇവിടെ മാറ്റുരയ്ക്കുന്നു.

Article source: ONE INDIA

Article source: http://www.stateofkerala.in/contents/?p=37912

Tags: 

Comments are closed.