സൈക്കിള്‍ ഇനി അഖിലേഷ് ചവിട്ടും; മുലായത്തിന് പുതിയ ചിഹ്നം

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയിലെ തര്‍ക്കത്തിന് അവസാനമായി. പാര്‍ട്ടിയുടെ ഔദ്യേഗിക ചിഹ്നത്തിനായി നടന്ന തര്‍ക്കത്തില്‍ ഒടുവില്‍ അഖിലേഷ് യാദവിന് അനുകൂലമായ വിധി. തെരഞ്ഞെടുപ്പ് കമ്മിഷനാണ് സൈക്കിള്‍ അഖിലേഷിന് അനുവദിക്കുന്നതായി അറിയിച്ചത്. അഖിലേഷിന്റെ പിതാവ് മുലായം സിംഗ് യാദവിന് പുതിയ ചിഹ്നം നല്‍കും.


Akhilesh Yadav

തെരഞ്ഞെടുപ്പ് കമ്മിഷന്റേത് ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനമെന്ന് അഖിലേഷ് പ്രതികരിച്ചു. അഖിലേഷിനെ സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇതോടെ മുലായം വിഭാഗം പാര്‍ട്ടിയില്‍ പൂര്‍ണായും അപ്രസക്തമായി.

ചിഹ്നം ലഭിക്കണെങ്കില്‍ പിന്തുണ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. അഖിലേഷ് പിന്തുണ ഉറപ്പിക്കുകയും ചെയ്തിരുന്നു. 90 ശതമാനം പിന്തുണ അവകാശപ്പെട്ട അഖിലേഷിന്റ സത്യവാങ്മുലം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. ചിഹ്നം സംബന്ധിച്ച് മുലായം വിഭാഗം ഉന്നയിച്ച വാദങ്ങളല്‍ കമ്മിഷന് തള്ളി. മുലായം കുടുംബത്തിലെ കലഹമാണ് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചത്. സൈക്കില്‍ ചിഹ്നം തന്റേതാണെന്നും അതാര്‍ക്കും വിട്ടു നല്‍കില്ലെന്നും പ്രഖ്യാപിച്ച മുലായം സിംഗ് യാദവിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

Article source: ONE INDIA

Article source: http://www.stateofkerala.in/contents/?p=37910

Tags: 

Comments are closed.