ജനങ്ങളേ , ഇരുട്ടത്തിരുന്ന് സഹകരിക്കൂ… എംഎം മണിയുടെ ലോഡ്‌ഷെഡിങ് മുന്നറിയിപ്പ്!

കോഴിക്കോട് : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇങ്ങനെ പോയാല്‍ ലോഡ്‌ഷെഡിങ് വേണ്ടി വരുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ലോഡ്‌ഷെഡിങ് നടപ്പാക്കിയാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

വേനല്‍ കനത്തതോടെ ഡാമുകളില്‍ വെളളം ഗണ്യമായി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രി പറുന്നത്. കേന്ദ്ര പൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടാമെന്ന കേന്ദ്രത്തിന്റെ ഉറപ്പാണ് ഏക ആശ്വാസമെന്നും മണി പറയുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അധിക പണം നല്‍കി വൈദ്യുതി വാങ്ങേണ്ടി വന്നാല്‍ അത് ജനങ്ങള്‍ക്ക് ബാധ്യതയാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


loadshedding

അതേസമയം നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് വൈദ്യുതി ഉത്പാദം വര്‍ധിപ്പിക്കാന്‍ ആലോചിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ചെറുകിട ജലവൈദ്യുത പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മണി പറയുന്നു. സോളാര്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്നും വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായുമെന്നും മണി.

വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യത്തില്‍ റെഗുലേറ്ററി കമ്മിററി തെളിവെടുപ്പ് നടത്തുകയാണ്. ഇക്കാര്യത്തില്‍ ഫെബ്രുവരി ആദ്യവാരം തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. നിരക്ക് വര്‍ധന പരിഗണിക്കുന്ന കാര്യം റെഗുലേറ്ററി കമ്മിറ്റിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Article source: ONE INDIA

Article source: http://www.stateofkerala.in/contents/?p=37930

Tags: 

Comments are closed.