പിണറായി മുണ്ടുടുത്ത മോദിയല്ല..മുണ്ടുടുത്ത മമതയെന്ന് ബിജെപി..പിണറായിക്ക് നിലവാരം പോര..!

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിണറായി മുണ്ടുടുത്ത മോദിയല്ലെന്നും മുണ്ടുടുത്ത മമതയാണെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനമുന്നയിച്ചു. സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിക്കുന്ന വികസന വിരോധിയാണ് പിണറായിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.


pinarayi

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ബിജെപിയുടെ അസഹിഷ്ണുതയ്‌ക്കെതിരെ പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ ബിജെപി വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ആഞ്ഞടിച്ചിരിക്കുന്നത്. കലോത്സവവേദിയില്‍ ബിജെപിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.


surendran

കേരളത്തിലെ വികസനം അജണ്ടയായ ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ നിന്നും പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാട്ടി ഇറങ്ങിപ്പോയ ആളാണ് പിണറായിയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. സക്കറിയയും ടിപി ശ്രീനിവാസനുമടക്കമുള്ളവരുടെ കാര്യത്തില്‍ സിപിഎമ്മിന്റെ സഹിഷ്ണുത നാം കണ്ടതാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Article source: ONE INDIA

Article source: http://www.stateofkerala.in/contents/?p=37929

Tags: 

Comments are closed.