ബെംഗളൂരു: മന്ത്രി സ്‌ക്വയര്‍ അടച്ചു പൂട്ടി, സംഭവത്തിന് പിന്നില്‍ ദുരൂഹത!!!

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള മന്ത്രി സ്‌ക്വയര്‍ അടച്ചുപൂട്ടി. ചുവരും മേല്‍ക്കൂരയും ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചു പൂട്ടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

മാളിന്റെ പിന്‍ഭാഗത്തെ ചുവരും മേല്‍ക്കൂരയുമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞുവീണത്. മാളിന്റെ പിന്‍ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കെസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇരുവരെയും നില ഗുരുതരമല്ല. ഏകദേശം 2000ഓളം പേര്‍ മാളിനുള്ളില്‍ ഉണ്ടായിരിക്കെയായിരുന്നു അപകടം. ഇതോടെ അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്‌സും പൊലീസും എത്തി ആളുകളെ ഒഴിപ്പിയ്ക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

പൊളിഞ്ഞു വീണു

മന്ത്രി സ്വകയറിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന റസ്റ്റോറന്റിന്റെ ചുവരുള്‍പ്പെടെ താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. മാളിന് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജനം പരിഭ്രാന്തരായി

മാളില്‍ ജനത്തിരക്കുള്ള സമയത്തുണ്ടായ അപകടം ജനങ്ങളെയും മാളിലെ ജീവനക്കാരെയും പരിഭ്രാന്തിയിലാക്കി.

ആളൊഴിപ്പിച്ച് മാള്‍ പൂട്ടി

തിങ്കളാഴ്ച ഉണ്ടായ അപകടത്തെ തുടര്‍ന്ന് മന്ത്രി മാളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം മാള്‍ അടച്ചു പൂട്ടി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ച ശേഷം മാത്രമേ മാള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിയ്ക്കാന്‍ സാധിക്കൂ.

 

 

 അപകടകാരണം

എയര്‍കണ്ടീഷണറില്‍ നിന്ന് വെള്ളം ചോര്‍ന്നതിനെ തുടര്‍ന്ന് ചുവര് കുതിര്‍ന്നതാണ് അപകടമുണ്ടായതെന്നാണ് ബെംഗളൂരു മഹാനഗരസഭ വെസ്റ്റ് ഡിവിഷന്‍ ചീഫ് എന്‍ജിനീയര്‍ ബെട്ട ഗൗഡ പറയുന്നത്.

മെട്രോ നിലച്ചു!!

അപകട വാര്‍ത്ത വൈറലായതോടെ മന്ത്രി മാളിന് സമീപത്തുകൂടി സര്‍വ്വീസ് നടത്തുന്ന നമ്മ മെട്രോ സര്‍വ്വീസ് നിര്‍ത്തി വച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എന്നാല്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടില്ലെന്നും മാളിന് സമീപത്തുള്ള ഭാഗം താല്‍ക്കാലികമായി അടച്ചിടുക മാത്രമാണ് ചെയ്തതെന്നും ബിഎംആര്‍സി വക്താവ് യുഎ വസന്ത റാവു വ്യക്തമാക്കി.

സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

മാളിന് പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന ചുവരും മേല്‍ക്കൂരയും തകര്‍ന്നുവീണതിനെ തുടര്‍ന്ന് മാളിന്റെ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി റദ്ദാക്കുന്നതായി ബിബിഎംപി കമ്മീഷണര്‍ എന്‍ മഞ്ജുനാഥ വ്യക്തമാക്കി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വീണ്ടും സര്‍ട്ടിഫിക്കറ്റ് നല്‍കുക. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അന്വേഷണം ഉടന്‍

സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലം സന്ദര്‍ശിച്ച ബിബിഎം പി മേയര്‍ ജി പത്മാവതി ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍മാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ മാള്‍ താല്‍ക്കാലികമായി അടച്ചിടാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തുറന്നു നല്‍കാനും നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മാത്രം തുറന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും മേയര്‍ നിര്‍ദേശിച്ചു.

 മാളുകള്‍ നിരീക്ഷണത്തില്‍

മന്ത്രി മാളില്‍ മേല്‍ക്കൂരയും ചുവരും തകര്‍ന്നുവീണ സംഭവത്തെ തുടര്‍ന്ന് മന്ത്രി മാളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍മ്മാണത്തില്‍ നടന്ന നിയമലംഘനം കണ്ടെത്തണമെന്നും കര്‍ണ്ണാടക വികസസന കാര്യമന്ത്രി കെ ജെ ജോര്‍ജ്ജ് വ്യക്തമാക്കി. ഇതിന് പുറമേ നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ച മാളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Article source: ONE INDIA

Article source: http://www.stateofkerala.in/contents/?p=37928

Tags: 

Comments are closed.