സൗന്ദര്യം ഒരു ശാപമോ….!!! സുന്ദരിയായതിനാല്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ലത്രേ…

ബെര്‍മിഹാം: തന്‌റെ സൗന്ദര്യം കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നാണ് ഒരു യുവതിയുടെ പരാതി. ലണ്ടനിലെ വാഹന മെക്കാനിക്ക് ആണ് മെറിന്‍ ബുച്ചാന്‍. എന്നാല്‍ തന്‌റെ സൗന്ദര്യം കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് മെറിന്‍ പറയുന്നത്. ആളുകള്‍ എപ്പോഴും വന്ന് ശല്യപ്പെടുത്തും, പല മെക്കാനിക്ക് ഷോപ്പുകളും തനിക്ക് ജോലി തരാന്‍ തയ്യാറാകുന്നില്ലെന്നും യുവതി കുറ്റപ്പെടുത്തുന്നു.


Merin

14വര്‍ഷമായി മെക്കാനിക്ക് ആയി ജോലി ചെയ്യുകയാണ് മെറിന്‍. 8 കുട്ടികളുണ്ട്. ഇവരില്‍ പലരെയും യുവതി ദത്തെടുത്തതാണ്. ആഴ്ചയില്‍ എല്ലാ ദിവസവും ജോലി ചെയ്താല്‍ മാത്രമേ കുട്ടികളുടെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ ആകാറുള്ളു എന്ന് യുവതി പറയുന്നു. എന്നാല്‍ ഇപ്പോള്‍ ജോലി ലഭിക്കാറില്ല.


Merin mechanic

എതെങ്കിലും മെക്കാനിക്കല്‍ ഷോപ്പില്‍ പോയാല്‍ തന്നെ അവിടെ ആണുങ്ങളെത്തി ശല്യപ്പെടുത്താന്‍ തുടങ്ങും. മോശം കമന്‌റുകള്‍ പറയും, ദേഹത്ത് തൊടാന്‍ വരും. ഇത്തരക്കാരെ കായികമായി തന്നെ നേരിട്ട അനുഭവവും മെറിന്‍ പങ്കുവയ്ക്കുന്നു.


Merin cgildren

മാധ്യമങ്ങളിലൂടെ മെറിന്‌റെ അവസ്ഥ അറിഞ്ഞ് പലരും സഹായവുമായി എത്തിയിട്ടുണ്ട്. യുവതിക്ക് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കുമെന്ന് പൊലീസും അറിയിച്ചു.

Article source: ONE INDIA

Article source: http://www.stateofkerala.in/contents/?p=37927

Tags: 

Comments are closed.